നായാട്ടിനിടെ തോക്കും 40 കിലോ മാനിറച്ചിയുമായി ഒരാൾ പിടിയിൽ
പാണത്തൂർ: നായാട്ടിനിടെ തോക്കും മാനിറച്ചിയുമായി ഒരാളെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. കർണാടക കരിക്കെ തോട്ടം സ്വദേശിയായ സിദ്ധീഖാണ് പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന നൗഫൽ എ.ടി, സുബൈർ എം.ഇ എന്നിവർക്കായുടെ തിരച്ചിൽ തുടരുകയാണെന്ന് വനം വകുപ്പ് അറിയിച്ചു.
ഇന്ന് പുലർച്ചെ 2.30ഓടെ പാണത്തൂർ പ്ലാന്റേഷൻ കോർപ്പറേഷന്റെ കശുമാവിൻ തോട്ടത്തിൽ കാട്ടൂർ കൂപ്പിന് സമീപത്താണ് സംഭവം. വെടിവയ്ക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന ഒരു തോക്ക്, 40 കിലോ മാനിറച്ചി, രണ്ട് ടോർച്ച് ലൈറ്റുകൾ, രണ്ട് കത്തികൾ എന്നിവ ഇയാളിൽ നിന്ന് പിടിച്ചെടുത്തു.
ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ (ഗ്രേഡ്) രാജു എം.പി., സെക്ഷൻ ഫോറസ്റ്റ് ഓഫീസർ (ഗ്രേഡ്) പ്രകാശൻ വി.വി., ബി.എഫ്.ഒമാരായ വിനീത് വി., വിമൽ രാജ് ഡി., പ്രവീൺ കുമാർ ജി.എസ്. എന്നിവർ ചേർന്നാണ് സംഘത്തെ പിടികൂടിയത്.
What's Your Reaction?