‘പ്രകൃതി മിത്ര’ യൂണിഫോം വിതരണം ചെയ്തു

Sep 12, 2026 - 13:40
Sep 12, 2026 - 14:15
 0
‘പ്രകൃതി മിത്ര’ യൂണിഫോം വിതരണം ചെയ്തു
‘പ്രകൃതി മിത്ര’ യൂണിഫോം വിതരണം ചെയ്തു
‘പ്രകൃതി മിത്ര’ യൂണിഫോം വിതരണം ചെയ്തു
‘പ്രകൃതി മിത്ര’ യൂണിഫോം വിതരണം ചെയ്തു
‘പ്രകൃതി മിത്ര’ യൂണിഫോം വിതരണം ചെയ്തു

മടിക്കൈ: മടിക്കൈ എം.കെ.എസ് ജി.എച്ച്.എസ്.എസ്. ജൈവവൈവിധ്യ ക്ലബ്ബിൻ്റെയും പരിസ്ഥിതി ക്ലബ്ബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ക്ലബ് അംഗമായ വിദ്യാർത്ഥികൾക്ക് 'പ്രകൃതി മിത്ര – ലെറ്റ്സ് ഗ്രീൻ മടിക്കൈ' യൂണിഫോം വിതരണം ചെയ്തു.

മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ. ജ്യോതി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കെ. സബീഷ് യൂണിഫോം വിതരണം നിർവഹിച്ചു.

സ്കൂൾ പ്രിൻസിപ്പൽ മൊയ്തീൻ കുഞ്ഞി മാസ്റ്റർ, പി.ടി.എ. പ്രസിഡൻ്റ് ടി. രാജൻ, സീനിയർ അസിസ്റ്റൻ്റ് ശാലിനി വി., സ്റ്റാഫ് സെക്രട്ടറി ശാരദ സി., സ്കൂൾ ലീഡർ ശ്രീനിധി എസ്. എന്നിവർ സംസാരിച്ചു. പി.ടി.എ. പ്രതിനിധികൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സ്കൂൾ ഹെഡ്മിസ്ട്രസ് കെ. പ്രീത സ്വാഗതവും ജൈവവൈവിധ്യ ക്ലബ് കോർഡിനേറ്റർ ശ്രീജ ആർ.എസ്. നന്ദിയും പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow