സ്കൂൾ സമയങ്ങളിൽ ഓടിയ ഒമ്പത് ടിപ്പർ ലോറികൾ പിടിയിൽ

Jun 6, 2026 - 11:44
 0
സ്കൂൾ സമയങ്ങളിൽ ഓടിയ ഒമ്പത് ടിപ്പർ ലോറികൾ പിടിയിൽ

കാഞ്ഞങ്ങാട്: രാവിലെയും വൈകിട്ടും സ്കൂൾ സമയങ്ങളിൽ കുട്ടികളുടെ യാത്രാസുരക്ഷ മുൻനിർത്തി ടിപ്പർ ലോറികൾ നിരത്തിലിറക്കാൻ പാടില്ലെന്ന നിയമം ലംഘിച്ച് സർവീസ് നടത്തിയ ഡ്രൈവർമാർക്കെതിരെ പോലീസ് നടപടി സ്വീകരിച്ചു.

ഹോസ്ദുർഗ് പോലീസ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഒരു ടിപ്പർ ലോറി പിടികൂടി. തുടർന്ന് നടത്തിയ വ്യാപക പരിശോധനയിൽ മഞ്ചേശ്വരം, ബേഡകം ഭാഗങ്ങളിൽ നിന്നായി ഒമ്പത് ടിപ്പർ ലോറികൾ കൂടി പിടിച്ചെടുത്തു.

വേഗതയും സുരക്ഷാ മാനദണ്ഡങ്ങളിലെ ലംഘനങ്ങളും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഡ്രൈവർമാർക്കെതിരെ പോലീസ് കേസെടുത്തു. ഹോസ്ദുർഗ് പോലീസ് കർശന പരിശോധന തുടരുമെന്നും നിയമലംഘനങ്ങൾക്ക് ഇളവ് നൽകില്ലെന്നും അധികൃതർ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow