ഫലസ്തീൻ രാഷ്ട്രം യാഥാർത്ഥ്യമാകണം; കാന്തപുരം.

Feb 11, 2025 - 20:49
 0
ഫലസ്തീൻ രാഷ്ട്രം യാഥാർത്ഥ്യമാകണം; കാന്തപുരം.

കോഴിക്കോട്: വിലകൊടുത്ത് വാങ്ങാൻ ഗസ റിയൽ എസ്റ്റേറ്റ് ഭൂമി അല്ലെന്നും, ജെറുസലം ആസ്ഥാനമായി ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നതിന് ആവശ്യമായ നിലപാട് സ്വീകരിക്കാൻ ഇന്ത്യ അടക്കമുള്ള രാഷ്ട്രങ്ങൾ മുന്നിട്ടിറങ്ങണമെന്നും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു.

 സമസ്ത സെന്റിനറി യുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് നടപ്പിലാക്കുന്ന പദ്ധതികളുടെ പ്രഖ്യാപനം കോഴിക്കോട് കടപ്പുറത്ത് നിർവഹിച്ച സംസാരിക്കുകയായിരുന്നു കാന്തപുരം.

 എല്ലാ അന്താരാഷ്ട്ര മര്യാദകളും ലംഘിച്ച് ഒരു ജനതയെ പുറത്താക്കി ആ നാട്ടിലേക്കുള്ള പ്രവേശനം നിഷേധിക്കുമെന്ന് മറ്റൊരു രാജ്യത്തിന്റെ ഭരണാധികാരി പറയുമ്പോൾ അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കേണ്ടത് ആഗോള സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. ഫലസ്തീനിന്റെ മണ്ണ് കയ്യടക്കി വെച്ചിരിക്കുന്നവർ അത് തിരിച്ചു നൽകി അവരുടെ അവകാശങ്ങൾ വകവച്ചുകൊടുക്കാൻ ലോകത്ത് സമാധാനം ആഗ്രഹിക്കുന്ന മുഴുവൻ രാജ്യങ്ങളും മുന്നോട്ടുവരണമെന്നും പാവപ്പെട്ട മനുഷ്യരെ കൊന്നൊടുക്കുന്ന തീവ്ര ചിന്തകൾക്ക് കൂട്ടുനിൽക്കുന്നത് നമ്മുടെ നാഗരികത അകപ്പെട്ട പ്രതിസന്ധിയുടെ സൂചനയാണെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow