ചന്ദ്രിക ഫോട്ടോഗ്രാഫർ കെ ഗോപകുമാർ വാഹനാപകടത്തിൽ മരിച്ചു
തിരുവനന്തപുരം: ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫർ കെ ഗോപകുമാർ(58) വാഹനാപകടത്തിൽ മരിച്ചു. ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. കാരയ്ക്കാ മണ്ഡപത്തിന്നു സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ ബിന്ദുവിന് പരിക്കേറ്റു. മൃതദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സിറ്റി പോലീസ് കമ്മീഷണർ ഓഫീസിൽ സബ് ഇൻസ്പെക്ടറാണ് ബിന്ദു.
What's Your Reaction?