കേരള ബ്ലാസ്റ്റേഴ്സിന് ദയനീയ പരാജയം.

Feb 15, 2025 - 21:41
 0
കേരള ബ്ലാസ്റ്റേഴ്സിന് ദയനീയ പരാജയം.

ഇന്ത്യൻ സൂപ്പർ ലീഗിൽ മോഹൻ ബഗാനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ദയനീയ പരാജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കയിരുന്നു ബ്ലാസ്റ്റേഴ്സിന്റെ പരാജയം. പരാജയത്തോടെ ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ്‌ സാധ്യതകൾ മങ്ങി.

ആദ്യ മിനുട്ട് മുതൽ കേരള ബ്ലാസ്റ്റേഴ്സ് ആക്രമിച്ചു കളിച്ചെങ്കിലും ആക്രമണങ്ങളൊന്നും ലക്ഷ്യം കണ്ടില്ല. കോറോ സിങും, അമാവിയയും പെപ്രയും ഒക്കെ നടത്തിയ ആക്രമണങ്ങൾ നിഷ്പ്രഭമാകുകയായിരുന്നു. കൂടാതെ സുഭാഷിഷ് ബോസിന്റെ മികച്ച ബ്ലോക്കുകളും വിശാൽ കെയ്തിന്റെ സേവും ബഗാനെ ​ഗോൾ വഴങ്ങുന്നതിൽ നിന്നും രക്ഷിച്ചു.

മോഹൻ ബഗാനായി മക്ലരാൻ, റോഡ്രിഗസ് എന്നിവർ ലക്ഷ്യം കണ്ടു. 28-ാം മിനിറ്റിൽ മക്ലരൻ ആയിരുന്നു ബ​ഗാനായി ആദ്യം ലക്ഷ്യം കണ്ടെത്തിയത്. 40-ാം മിനിറ്റിൽ വീണ്ടും ബ​ഗാനായി മക്ലാരൻ വലകുലുക്കി. 66-ാം മിനിറ്റിൽ റോഡ്രിഗസിന്റെ മൂന്നാം ​ഗോളിലൂടെ ബ്ലാസ്റ്റേഴ്സിന്റെ പരാജയം സമ്പൂർണമാകുകയായിരുന്നു.

പരാജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് ലീഗിൽ 24 പോയിന്റുമായി എട്ടാം സ്ഥാനത്ത് നിൽക്കുകയാണ്. ആറാം സ്ഥാനത്തുള്ള മുംബൈയുമായി 7 പോയിന്റ് വ്യത്യാസം ബ്ലാസ്റ്റേഴ്സിന് ഉണ്ട്. ഇനി ആകെ 4 മത്സരം മാത്രമെ ബാക്കിയുള്ളൂ.

What's Your Reaction?

like

dislike

love

funny

angry

sad

wow