ഭാവിതലമുറയുടെ മികച്ച അവസരങ്ങള്‍ക്കായി കൂടുതല്‍ നിക്ഷേപങ്ങള്‍ കേരളത്തിലേക്ക് എത്തണം;എം എ യൂസഫലി.

Feb 15, 2025 - 21:34
 0
ഭാവിതലമുറയുടെ മികച്ച അവസരങ്ങള്‍ക്കായി കൂടുതല്‍ നിക്ഷേപങ്ങള്‍ കേരളത്തിലേക്ക് എത്തണം;എം എ യൂസഫലി.

ദുബായ്: ഭാവിതലമുറയുടെ മികച്ച അവസരങ്ങള്‍ക്കായി കൂടുതല്‍ നിക്ഷേപങ്ങള്‍ കേരളത്തിലേക്ക് എത്തണമെന്ന് എം എ യൂസഫലി. ഇന്‍വെസ്റ്റ് കേരള സമ്മിറ്റ് ഇതിനുള്ള മികച്ച അവസരമാണെന്നും കേരളത്തിലെ സാധ്യതകള്‍ എന്തെല്ലാമെന്ന് ലോകത്തെ കൂടുതല്‍ അറിയിക്കണമെന്നും എം.എ യൂസഫലി പറഞ്ഞു. കേരളത്തെ മാര്‍ക്കറ്റ് ചെയ്യേണ്ടത് സംസ്ഥാനത്തിന്റെ ആവശ്യമാണെനും എം.എ യൂസഫലി പറഞ്ഞു. ഐടി,ടൂറിസം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങി വിവിധരംഗങ്ങളില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ വരണമെന്നും സ്വദേശത്ത് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കപ്പെടണമെന്നും അദ്ദേഹം ദുബായില്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow