കാലാവസ്ഥാ വ്യതിയാനം പച്ചക്കറി കർഷകർക്ക് ഇരുട്ടടിയായി; വിളവെടുപ്പ് നേരത്തെയാക്കി

നവരാത്രി വിപണിയിൽ പ്രതീക്ഷയുമായി പച്ചക്കറി കർഷകർ

Sep 17, 2026 - 14:13
Sep 17, 2026 - 14:17
 0
കാലാവസ്ഥാ വ്യതിയാനം പച്ചക്കറി കർഷകർക്ക് ഇരുട്ടടിയായി; വിളവെടുപ്പ് നേരത്തെയാക്കി

മടിക്കൈ: കാലാവസ്ഥയിലെ അസാധാരണ മാറ്റവും കടുത്ത ചൂടും പച്ചക്കറി കർഷകർക്ക് തിരിച്ചടിയാകുന്നു. സാധാരണ ഓണം കഴിഞ്ഞാൽ ആവശ്യത്തിനനുസരിച്ച് മാത്രം വിളവെടുക്കുന്ന കർഷകർ ഇത്തവണ ചൂട് വർധിച്ചതോടെ വിളകൾ നേരത്തെ പറിച്ചെടുക്കേണ്ട സാഹചര്യത്തിലാണ്.

മത്തൻ, വെള്ളരി, കുമ്പളം തുടങ്ങിയ വിളകളുടെ പ്രധാന വിളവെടുപ്പ് സാധാരണ നവരാത്രിക്ക് രണ്ടുദിവസം മുമ്പാണ് നടക്കുക. എന്നാൽ ഇത്തവണ ഏപ്രിൽ, മെയ് മാസങ്ങളിലേതിന് സമാനമായ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ചൂട് തുടർന്നാൽ വിളകളിലെ ജലാംശവും ഈർപ്പവും നഷ്ടപ്പെട്ട് നശിക്കാനുള്ള സാധ്യതയുണ്ടെന്ന് കർഷകർ പറയുന്നു.

ഇതോടെ പച്ചക്കറി കർഷകനായ സാബു കാരക്കോട് ഏകദേശം 30 ക്വിൻ്റലോളം മത്തൻ, വെള്ളരി, കുമ്പളം എന്നിവ നേരത്തെ വിളവെടുത്ത് സൂക്ഷിച്ചിരിക്കുകയാണ്. എന്നാൽ കല്യാണങ്ങളും ഉത്സവങ്ങളും കുറഞ്ഞതോടെ നിലവിൽ വിപണിയിൽ ആവശ്യക്കാർ കുറവാണ്. നവരാത്രി ആഘോഷത്തോടനുബന്ധിച്ച് പച്ചക്കറികൾക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

കാലാവസ്ഥാ വ്യതിയാനം വിളകളെ ബാധിച്ചതിനൊപ്പം കൃഷിയിടങ്ങളിലെ മറ്റ് പ്രശ്നങ്ങളും രൂക്ഷമായി. സാധാരണ ഒരുമിച്ച് വിളവെടുത്ത് മാറ്റാൻ കഴിയുന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്. ചെറിയ കണക്ക് മാത്രമാണ് വിളവെടുപ്പ് നടക്കുന്നത്. അബദ്ധ തൊഴിലാളികളെ ഒരുമിച്ച് നിയോഗിച്ച് ജോലി ചെയ്യാനും കഴിയുന്നില്ല.

വിളകൾ പലതും ഉണങ്ങുന്നതിനിടെ കാടും പുല്ലും വ്യാപകമായി വളരുന്നതും കൃഷിയിടങ്ങളിൽ പുഴുക്കെട്ടും കൂടുതൽ പ്രശ്നങ്ങൾ വർധിപ്പിക്കാൻ കാരണമാകുന്നുണ്ട്. പുറത്തുനിന്ന് നോക്കുമ്പോൾ കൃഷിയിടങ്ങളിൽ പച്ചപ്പ് നിറഞ്ഞതായി തോന്നുമെങ്കിലും അതിനുള്ളിലെ പല വിളകളും ഉണങ്ങിയ നിലയിലാണ്. അതേസമയം കാടും പുല്ലും ശക്തമായി വളരുന്ന സാഹചര്യവുമാണ്.

മഴക്കാലത്ത് ഇടവിട്ട് മഴ ലഭിച്ചിരുന്ന സമയത്ത് കാടും പുല്ലും സമൃദ്ധമായി വളർന്നിരുന്നു. നെല്ലിനും അന്ന് അനുകൂലമായ കാലാവസ്ഥയായിരുന്നു. എന്നാൽ ഇപ്പോഴത്തെ അമിതചൂടും കാലാവസ്ഥാ വ്യതിയാനവും പച്ചക്കറി കൂടുതലുള്ള വിളകളെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് കർഷകനും സംസ്ഥാന കൃഷി അവാർഡ് ജേതാവുമായ സാബു കാരക്കോട് പറഞ്ഞു.

അതേസമയം, അന്യസംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് വന്തോതിൽ പച്ചക്കറികൾ എത്തുന്നത് നാടൻ കർഷകർക്ക് വലിയ വെല്ലുവിളിയാണ്. കർണാടകയിൽ നിന്നടക്കം മത്തൻ, കുമ്പളം തുടങ്ങിയ ലോഡ് കണക്കിന് എത്തുന്നതിനാൽ മൊത്തവ്യാപാരികൾക്ക് കുറഞ്ഞ നിരക്കിൽ ക്ലാസുകൾ ലഭിക്കുന്നു. ഇതോടെ നാടൻ പച്ചക്കറികൾക്ക് അതേ നിരക്കിൽ വില ലഭിക്കാത്ത സ്ഥിതിയാണ്.

ചെറുകിട കർഷകർക്ക് നേരിട്ട് ചില്ലറ വ്യാപാരികൾക്ക് വിതരണം ചെയ്യുമ്പോൾ അൽപം മെച്ചപ്പെട്ട വില ലഭിക്കുന്നുണ്ടെങ്കിലും വലിയ തോതിലുള്ള വിളവ് വിപണിയിലെത്തുന്നത് പ്രയാസമാണ്. നവരാത്രി കാലത്ത് ക്ഷേത്രങ്ങളിലേക്കുള്ള പച്ചക്കറി ആവശ്യകത വർധിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ ഇപ്പോൾ വിളകൾ സൂക്ഷിക്കുന്നത്. നവരാത്രിക്ക് ശേഷം വിവാഹ സീസൺ ആരംഭിക്കുന്നതോടെ വിപണിയിൽ ആവശ്യകത കൂടുമെന്ന പ്രതീക്ഷയും ഇവർക്കുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow