കാറിൽ കടത്തുകയായിരുന്ന 56 ഗ്രാം എംഡിഎംഎയുമായി പാറപ്പള്ളി സ്വദേശി അറസ്റ്റിൽ

Aug 11, 2026 - 10:31
Aug 11, 2026 - 10:37
 0
കാറിൽ കടത്തുകയായിരുന്ന 56 ഗ്രാം എംഡിഎംഎയുമായി പാറപ്പള്ളി സ്വദേശി അറസ്റ്റിൽ

അമ്പലത്തറ: കാറിൽ കടത്തുകയായിരുന്ന 56 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. കള്ളാറിൽ വാടകയ്ക്ക് താമസിക്കുന്ന അമ്പലത്തറ പാറപ്പള്ളി കാട്ടിപ്പാറ സ്വദേശി മുഹമ്മദ് ആഷിഖ് (30) ആണ് അറസ്റ്റിലായത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം ആഷിഖിനായി നിരീക്ഷണം നടത്തിവരികയായിരുന്നു. ഇന്നലെ വൈകുന്നേരം കള്ളാർ ടൗണിൽ കാർ തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്.

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.വി. പ്രസന്നകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനയും അറസ്റ്റും.

പ്രിവന്റീവ് ഓഫീസർമാരായ കെ. ഉണ്ണികൃഷ്ണൻ, ജോസഫ് അഗസ്റ്റിൻ, പി. മനോജ്, ടി.വി. ഗീത, സിവിൽ എക്സൈസ് ഓഫീസർ ടി.വി. അതുൽ, ഡ്രൈവർ മൈക്കിൾ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow