വായനയുടെ ലോകത്തേക്ക് കുട്ടികൾ; കാലിച്ചാനടുക്കം വായനശാലയിൽ വേറിട്ട സന്ദർശനം

Sep 17, 2026 - 07:15
 0
വായനയുടെ ലോകത്തേക്ക് കുട്ടികൾ; കാലിച്ചാനടുക്കം വായനശാലയിൽ വേറിട്ട സന്ദർശനം

കാലിച്ചാനടുക്കം: പുസ്തകങ്ങളെയും പഴയകാല വായനാനുഭവങ്ങളെയും അടുത്തറിയാൻ കാലിച്ചാനടുക്കം ഗവ. ഹൈസ്‌കൂളിലെ കുട്ടികളും അധ്യാപകരും കാലിച്ചാനടുക്കം പൊതുജന വായനശാല സന്ദർശിച്ചു.

ദൃശ്യമാധ്യമങ്ങളുടെ കടന്നുവരവിന് മുമ്പുള്ള കാലത്തെ വായനാനുഭവങ്ങൾ പഴയ തലമുറയിലെ വായനക്കാരിൽ നിന്ന് കുട്ടികൾ നേരിട്ട് കേട്ടറിഞ്ഞു. ലൈബ്രേറിയൻ കെ. രതീഷ് പുതിയ പുസ്തകങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി.

പഴയകാല വായനാനുഭവങ്ങളെക്കുറിച്ച് എം.വി. കുഞ്ഞമ്പു, കെ.കെ. അബൂബക്കർ എന്നിവർ കുട്ടികളുമായി സംവദിച്ചു. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് താലൂക്ക് ലൈബ്രറി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എ.വി. മധു സംസാരിച്ചു.

കെ.വി. മനോജ് കുമാർ, അനിത പി.പി., സുഷമ കെ., ദിയ സി. എന്നിവർ സംസാരിച്ചു. വായനശാല പ്രസിഡന്റ് കെ. വിനോദ് കുമാർ അധ്യക്ഷനായി. കെ. രതീഷ് സ്വാഗതവും ഇർഷാദ് കെ.പി. നന്ദിയും പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow