മടിക്കൈ ആലമ്പാടി യു.പി. സ്കൂളിൽ ഹരിത വിദ്യാലയ ശുചിത്വ ക്യാംപെയിന് തുടക്കമായി

Jul 3, 2026 - 13:41
 0
മടിക്കൈ ആലമ്പാടി യു.പി. സ്കൂളിൽ ഹരിത വിദ്യാലയ ശുചിത്വ ക്യാംപെയിന് തുടക്കമായി

മടിക്കൈ: ശുചിത്വ മിഷൻ, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ തെരഞ്ഞെടുത്ത സ്കൂളുകളിൽ നടപ്പാക്കുന്ന ഹരിത വിദ്യാലയ ശുചിത്വ ക്യാംപെയിന് മടിക്കൈ പഞ്ചായത്തിൽ തുടക്കമായി. മടിക്കൈ ആലമ്പാടി ഗവ. യു.പി. സ്കൂളിൽ നടന്ന ഉദ്ഘാടന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രകാശൻ നിർവഹിച്ചു.

വിദ്യാഭ്യാസ-ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ പി. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ സി. പി. വി. വിനോദ് കുമാർ ക്യാംപെയിൻ പദ്ധതി വിശദീകരിച്ചു. വി.ഇ.ഒ. കെ. സരിത ശുചിത്വ ബോധവത്കരണ ക്ലാസ് നയിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജ്യോതി പി., വാർഡ് അംഗം സുധീഷ് ഇ, പി.ടി.എ. പ്രസിഡന്റ് ശശി എൻ.പി. എന്നിവർ ആശംസകൾ നേർന്നു. ഇക്കോ ക്ലബ് അംഗം അഗ്രിമ വി.വി. പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഹരിതകർമസേനാംഗങ്ങളായ ദേവി സി.വി., നിഷിത പി.വി., നിഷ ഒ. എന്നിവരുമായി കുട്ടികൾ സംവദിച്ച് ശുചിത്വ പരിപാലന പ്രവർത്തനങ്ങളെക്കുറിച്ച് അറിവ് നേടി. സ്കൂളിൽ സ്വാപ്പ് ഷോപ്പ് പദ്ധതിക്കും ചടങ്ങിൽ തുടക്കമായി.

ഹെഡ്മിസ്ട്രസ് ഇൻചാർജ് സ്മിത കെ.പി. സ്വാഗതവും ഇക്കോ ക്ലബ് കോ-ഓർഡിനേറ്റർ ദിവ്യ വി. നന്ദിയും രേഖപ്പെടുത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow