കുളങ്ങാട്ട് വി.എസ്. അനുസ്മരണം സംഘടിപ്പിച്ചു

Jul 21, 2026 - 16:37
 0
കുളങ്ങാട്ട് വി.എസ്. അനുസ്മരണം സംഘടിപ്പിച്ചു

മടിക്കൈ: സി.പി.ഐ.(എം) മടിക്കൈ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സഖാവ് വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കുളങ്ങാട് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

സി.പി.ഐ.(എം) കാസർകോട് ജില്ലാ കമ്മിറ്റി അംഗം പി.പി. മുഹമ്മദ് റാഫി സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഏരിയ സെക്രട്ടറി എം. രാജൻ, ഏരിയ കമ്മിറ്റി അംഗം മടത്തിനാട്ട് രാജൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി.ആർ. ബാലകൃഷ്ണൻ, എം. അബ്ദുൾ അറഹ്മാൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

എ.വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. വിജയൻ സ്വാഗതം പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow