സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞു; ഒരു കുട്ടി മരിച്ചു. ഒരു കുട്ടിയെ കാണാതായി.

Nov 26, 2025 - 18:27
 0
സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞു; ഒരു കുട്ടി മരിച്ചു. ഒരു കുട്ടിയെ കാണാതായി.

പത്തനംതിട്ട: തൂമ്പാക്കുളത്ത് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഒരു കുട്ടിയെ കാണാതായി. പത്തനംതിട്ട കരുമാൻതോട് ശ്രീനാരായണ സ്കൂളിലെ വിദ്യാർഥിനി 9 വയസ്സുകാരി ഭാഗ്യലക്ഷ്മിയാണ് മരിച്ചത്. നാലു വയസ്സുള്ള യദുകൃഷ്ണൻ എന്ന കുട്ടിയെയാണ് കാണാതായത് തോടിനു സമീപം ഫയർഫോഴ്സ് തിരച്ചിൽ നടത്തുകയാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. നാലുമണിക്ക് സ്കൂൾവിട്ടശേഷം വിദ്യാർത്ഥികളുമായി പോവുകയായിരുന്ന ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്. റോഡിൽ കണ്ട പാമ്പിനെ വെട്ടിച്ചപ്പോൾ ഓട്ടോ തോട്ടിലേക്ക് മറിയുകയായിരുന്നു എന്നാണ് വിവരം. ഡ്രൈവറും അഞ്ച് കുട്ടികളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ ഡ്രൈവറെയും, മറ്റു കുട്ടികളെയും പത്തനംതിട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടു കുട്ടികളുടെ തലയ്ക്കാണ് പരിക്ക്. ഒരാൾക്ക് കൈക്കും പരിക്കുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow