കുമ്പള ആരിക്കാടിയിൽ ട്രെയിൻ തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു.
കാസർകോട്: കുമ്പള ആരിക്കാട്ടി റെയിൽവേ പാളത്തിൽ ട്രെയിൻ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു. കോയിപ്പാടി കടപ്പുറം സ്വദേശി ആസിഫാ(30)ണ് മരിച്ചത്. ബുധനാഴ്ച പുലർച്ച അഞ്ചുമണിയോടെയാണ് റെയിൽപാലത്തിനു സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തിയത്. തല തകർന്നതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് കുമ്പള പോലീസ് നടത്തിയ വിരലടയാള പരിശോധനയിലാണ് മരിച്ച ആളെ തിരിച്ചറിയാൻ സാധിച്ചത്. പരേതനായ അബ്ദുൽ ഖാദറിന്റെയും, ഫാത്തിമയുടെയും മകനാണ്. സഹോദരങ്ങൾ അർഷാദ്, കെ ടി ഹനീഫ്, അനീസ, റൈഹാന.
What's Your Reaction?