കരിന്തളം കാലിച്ചാമരത്ത് വീട്ടില്‍ വന്‍ കവര്‍ച്ച

May 6, 2026 - 16:33
 0
കരിന്തളം കാലിച്ചാമരത്ത് വീട്ടില്‍ വന്‍ കവര്‍ച്ച

നീലേശ്വരം: നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കരിന്തളം, കാലിച്ചാമരത്ത് വീട്ടില്‍ വന്‍ കവര്‍ച്ച. വീടിന്റെ വാതില്‍ പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന അഞ്ചര പവന്‍ സ്വര്‍ണ്ണവും 40,000രൂപയും കവര്‍ച്ച ചെയ്തു. മീര്‍ക്കാനം തട്ടിലെ ജോര്‍ജ്ജ് സെബാസ്റ്റിയന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow