പരീക്ഷാകാലം പരിഗണിച്ച് ചട്ടഞ്ചാൽ റൂട്ടിലെ ഗതാഗത നിയന്ത്രണം വീണ്ടും മാറ്റി
കാസർകോട്: ദേശീയപാത 66 നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ചട്ടഞ്ചാൽ തെക്കിൽ റൂട്ടിൽ മാർച്ച് 22 മുതൽ നടപ്പാക്കാനിരുന്ന ഗതാഗത നിരോധനം വീണ്ടും മാറ്റിവെച്ചു. ഇത് സംബന്ധിച്ച് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ദേശീയപാത നിർമ്മാണ അതോറിറ്റിക്ക് നിർദേശം നൽകി.
ഡൈവേർഷൻ മാർച്ച് 31ന് ശേഷമേ നടപ്പിലാക്കാവൂവെന്നതാണ് കളക്ടറുടെ പുതിയ നിർദേശം. സ്കൂളുകളിൽ പരീക്ഷകൾ നടക്കുന്നതിനാൽ വിദ്യാർത്ഥികൾക്ക് ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാനാണ് തീരുമാനം.
ആദ്യമായി മാർച്ച് 18 മുതൽ നിയന്ത്രണം ഏർപ്പെടുത്താനായിരുന്നു പദ്ധതി. തുടർന്ന് ചെറിയ പെരുന്നാൾ പരിഗണിച്ച് അത് മാർച്ച് 21ലേക്ക് മാറ്റി. ഇപ്പോൾ പരീക്ഷാകാലം കണക്കിലെടുത്ത് വീണ്ടും മാറ്റിയിരിക്കുകയാണ്.
What's Your Reaction?