ഗൃഹപ്രവേശനത്തിന് മണിക്കൂറുകൾ മുമ്പ് ഹൃദയാഘാതം: പുത്തിഗെ സ്വദേശി മരിച്ചു

Mar 20, 2026 - 12:18
 0
ഗൃഹപ്രവേശനത്തിന് മണിക്കൂറുകൾ മുമ്പ് ഹൃദയാഘാതം: പുത്തിഗെ സ്വദേശി മരിച്ചു

കാസർകോട്: ഗൃഹപ്രവേശന ചടങ്ങിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഹൃദയാഘാതത്തെ തുടർന്ന് പുത്തിഗെ സ്വദേശി മരിച്ചു. ഉറുമി ജുമാമസ്ജിദിന് സമീപത്തെ പരേതരായ കുഞ്ഞുമാഹിൻകുട്ടി-ബീഫാത്തിമ ദമ്പതികളുടെ മകൻ മുഹമ്മദ് (മോണു) (50) ആണ് മരിച്ചത്.  രണ്ടാഴ്ച മുമ്പാണ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. മുഗുവിൽ പുതുതായി നിർമിച്ച വീട്ടിലെ പാലുകാച്ചൽ ചടങ്ങ് വെള്ളിയാഴ്ച രാവിലെ നടത്താൻ നിശ്ചയിച്ചിരുന്നു. ഇതിനായി ഭാര്യയുമൊത്ത് പുലർച്ചെ നാലുമണിയോടെ കാറിൽ വരുന്നതിനിടയിലാണ് ഹൃദയാഘാതം ഉണ്ടായത്.  ഉടൻ കാസർകോട്ടെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രാവിലെ ഏഴുമണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: ഷംസീന. മക്കൾ: മുഹമ്മദ് റാസി, അബ്ദുൽ റാഫിഹ്, ഫാത്തിമ, മുഹമ്മദ് റഫാൻ, മുഹമ്മദ് റഹാൻ. സഹോദരങ്ങൾ: നഫീസ, ഹബീബ, ഫൗസിയ, സലാം.

What's Your Reaction?

like

dislike

love

funny

angry

sad

wow