മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് 4 മരണം
മലപ്പുറം: മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് 4 മരണം. മൂന്ന് പേർക്ക് പരിക്ക്. അപ്രതീക്ഷിതമായി പെയ്ത മഴയ്ക്കിടെ ഇടിമിന്നലേൽക്കുകയായിരുന്നു. 5 മണിക്ക് ആണ് സംഭവം. പരിക്കേറ്റ നാലുപേരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വെള്ളിമല സ്വദേശികളായ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. വെള്ളിമല പുതുക്കുടി വീട്ടിൽ അലിയുടെ മകൻ റഹീസ് (20), ആലിക്ക പറമ്പിൽ വീട്ടിൽ അസീസിൻ്റെ മകൻ സിയാദ് (18), കൂരിമണ്ണിൽ പുത്തൻ വീട്ടിൽ സെയ്തലവിയുടെ മകൻ ബഹാസ് (18), നിസാറിൻ്റെ മകൻ ഫഹദ് (22) മരിച്ചു. റോഷൻ(20), ഇഷ്താഹ് (19), സൽമാനുൽ ഫാരിസ് (21) എന്നിവർക്കാണ് പരിക്കേറ്റത്.
What's Your Reaction?