മാവുങ്കാലിൽ മതിലിടിഞ്ഞ് സ്കൂട്ടറിന് മുകളിൽ വീണ് അപകടം; രണ്ട് പേർക്ക് പരിക്ക്
മാവുങ്കാൽ: ശക്തമായ മഴയെ തുടർന്ന് ചുറ്റുമതിലിന്റെ ഭാഗം ഇടിഞ്ഞുവീണ് സ്കൂട്ടർ യാത്രക്കാർക്ക് പരിക്കേറ്റു. ഇന്നുച്ചയ്ക്കാണ് അപകടം നടന്നത്.
കല്യാൺ റോഡിന് സമീപം ഇൻഡസ് മോട്ടോഴ്സിന് തൊട്ടടുത്തുള്ള സ്വകാര്യ വ്യക്തിയുടെ ചുറ്റുമതിലിന്റെ ഒരു ഭാഗമാണ് ശക്തമായ മഴയിൽ ഇടിഞ്ഞുവീണത്. കിഴക്ക് ഭാഗത്തേക്ക് പോകുന്ന പോക്കറ്റ് റോഡരികിലെ മതിലാണ് തകർന്നത്. മതിലിന്റെ കല്ലുകൾ ഉൾപ്പെടെ അവശിഷ്ടങ്ങൾ ദേശീയപാതയിലേക്ക് പതിക്കുകയായിരുന്നു.
ഇതിനിടെ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ബളാൽ കല്ലഞ്ചിറ സ്വദേശികളായ പ്രിയേഷ് ജോർജ് (33), വിഷ്ണു (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗത തടസവും അനുഭവപ്പെട്ടു.
What's Your Reaction?