ഹൊസങ്കടിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവം: പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി
മഞ്ചേശ്വരം: ഹൊസങ്കടിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. നോർത്ത് കർണാടകയിലെ ഹൊസപ്പേട്ട ലിംഗനായിക്കനഹള്ളിയിലെ പരേതനായ പീര നായിക്ക്–ഗിരിജമ്മ ദമ്പതികളുടെ മകൻ സതീശ (35) ആണ് ഇന്നലെ രാത്രി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
അംഗഡിപ്പദവിൽ നരസിംഹമൂർത്തിയുടെ ഉടമസ്ഥതയിലുള്ള പഴയ ഇരുനില കെട്ടിടത്തിന്റെ അടുക്കളയിലാണ് തല തകർന്ന നിലയിൽ സതീശയുടെ മൃതദേഹം കണ്ടെത്തിയത്.
സതീശയെ പ്രസ്തുത വീട്ടിലേക്ക് എത്തിച്ച കർണാടക സ്വദേശിയെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു. എ.എസ്.പി. അശോക് അച്യുത്, മഞ്ചേശ്വരം പോലീസ് ഇൻസ്പെക്ടർ എം.വി. വിഷ്ണുദാസ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.
What's Your Reaction?