കാസർഗോഡ് ജില്ലാ സീനിയർ മെൻ ടീം സെലക്ഷൻ ട്രയൽസ് സെപ്റ്റംബർ 6ന് തൃക്കരിപ്പൂരിൽ
കാസർഗോഡ്: കേരള ഫുട്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സംസ്ഥാന സീനിയർ മെൻ ഇന്റർ ഡിസ്ട്രിക്ട് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള കാസർഗോഡ് ജില്ലാ സീനിയർ മെൻ ടീം സെലക്ഷൻ ട്രയൽസ് സെപ്റ്റംബർ 6ന് തൃക്കരിപ്പൂർ നടക്കാവ് സിന്തറ്റിക് സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കും.
രാവിലെ 8 മണിക്കാണ് ട്രയൽസ് ആരംഭിക്കുക. പങ്കെടുക്കുന്ന കളിക്കാർ കളിക്കാനുള്ള കിറ്റ് സഹിതം രാവിലെ 8 മണിക്ക് മുമ്പായി ഗ്രൗണ്ടിൽ എത്തിച്ചേരണം.
രജിസ്ട്രേഷൻ ഫീസായി 100 രൂപ ഉണ്ടായിരിക്കുന്നതാണെന്ന് കാസർകോട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി മുഹമ്മദ് റഫീഖ് ടി.കെ.എം അറിയിച്ചു.
What's Your Reaction?