യൂത്ത് കോൺഗ്രസ് നേതാവ് ഐ.എസ്. വസന്തൻ അന്തരിച്ചു

Sep 5, 2026 - 07:24
 0
യൂത്ത് കോൺഗ്രസ് നേതാവ് ഐ.എസ്. വസന്തൻ അന്തരിച്ചു

ബന്തടുക്ക: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന യൂത്ത് കോൺഗ്രസ് നേതാവ് ഐ.എസ്. വസന്തൻ (38) അന്തരിച്ചു. യൂത്ത് കോൺഗ്രസ് ഉദുമ നിയോജക മണ്ഡലം പ്രസിഡന്റും പടുപ്പ് ക്ഷീരോൽപാദക സംഘം സെക്രട്ടറിയുമായിരുന്നു.

ശനിയാഴ്ച രാവിലെ ബന്തടുക്ക പ്രിയദർശിനി മന്ദിരത്തിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് വീട്ടിലെത്തിച്ച് വീട്ടുവളപ്പിൽ സംസ്കരിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow