സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ കാസർകോട് താരങ്ങൾക്ക് മിന്നും വിജയം; എട്ട് പേർ സൗത്ത് സോണിലേക്ക്

Sep 5, 2026 - 06:37
Sep 5, 2026 - 06:44
 0
സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ കാസർകോട് താരങ്ങൾക്ക് മിന്നും വിജയം; എട്ട് പേർ സൗത്ത് സോണിലേക്ക്

കാസർകോട്: പത്തനംതിട്ടയിൽ നടന്ന 58-ാമത് സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ കാസർകോട് ജില്ലാ റൈഫിൾ അസോസിയേഷൻ താരങ്ങൾ മിന്നുന്ന വിജയം നേടി. ഇതോടെ എട്ട് താരങ്ങൾ തിരുവനന്തപുരം വട്ടിയൂർക്കാവ് നാഷണൽ ഷൂട്ടിംഗ് റെഞ്ചിൽ നടക്കുന്ന സൗത്ത് സോൺ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ കാസർകോട് ജില്ലാ റൈഫിൾ അസോസിയേഷനെ പ്രതിനിധീകരിച്ച് മത്സരിക്കാൻ യോഗ്യത നേടി.

10 മീറ്റർ എയർ റൈഫിൾ, 10 മീറ്റർ എയർ പിസ്റ്റൾ, 25 മീറ്റർ പിസ്റ്റൾ, 50 മീറ്റർ റൈഫിൾ എന്നീ വിഭാഗങ്ങളിലാണ് താരങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചത്.

ആദ്യ കല്യാണി യാദവ്, വി.പി. അയിസർ യാഹിയ, വി.ജെ. ജേക്കബ്, എസ്. സജീമിൻ, എൻ.വി. ഗോവർദ്ധൻ, പ്രാൻകൃഷ്ണ യാദവ്, വി. വൈകശ്രീ, യാഹിയ ആനക്കാരൻ പാറക്കാട്ട് സൗത്ത് സോൺ മത്സരത്തിന് യോഗ്യത നേടി.

സെപ്റ്റംബർ 4 മുതൽ 8 വരെ തിരുവനന്തപുരം വട്ടിയൂർക്കാവ് നാഷണൽ ഷൂട്ടിംഗ് റെഞ്ചിലാണ് സൗത്ത് സോൺ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. കാസർകോട് ജില്ലാ റൈഫിൾ അസോസിയേഷൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും ഷൂട്ടർമാർ ഒരുമിച്ച് സൗത്ത് സോൺ മത്സരത്തിലേക്ക് യോഗ്യത നേടുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow