ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി; എട്ട് എഞ്ചിനീയറിങ് വിദ്യാർഥികൾ മരിച്ചു

Sep 5, 2026 - 05:39
 0
ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി; എട്ട് എഞ്ചിനീയറിങ് വിദ്യാർഥികൾ മരിച്ചു

തൃശ്ശൂർ: ദേശീയപാതയിൽ നിർത്തിയിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്ക് കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ എട്ട് എഞ്ചിനീയറിങ് വിദ്യാർഥികൾ മരിച്ചു. കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം.

നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിലെ ഡൈവർഷൻ ഭാഗത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്കാണ് തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാർ ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. എല്ലാവരും സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് വിവരം.

മരിച്ചവരിൽ അഞ്ച് പേരെ തിരിച്ചറിഞ്ഞു. സേലം സ്വദേശി വിശ്വ (20), മധുര സ്വദേശിയായ പ്രസന്ന (20), ഡിണ്ടിഗൽ സ്വദേശികളായ സൂര്യ (20), യുവസഞ്ജിത് (20) എന്നിവരാണ് തിരിച്ചറിഞ്ഞവരിൽ ചിലർ. മരിച്ചവരെല്ലാം പി.എസ്.എൻ.എ. എഞ്ചിനീയറിങ് കോളേജ് വിദ്യാർഥികളാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow