പാൽ നൽകി ഉറക്കാൻ കിടത്തിയ മൂന്നുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

May 20, 2026 - 10:22
 0
പാൽ നൽകി ഉറക്കാൻ കിടത്തിയ മൂന്നുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കാസർകോട്: പാൽ നൽകി ഉറക്കാൻ കിടത്തിയ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കുന്ന് കസബ തായൽ ഹൗസിലെ ഷാജഹാൻ-ആയിഷ ദമ്പതികളുടെ മകൻ ത്വാഹ അബ്ദുള്ളയാണ് മരിച്ചത്.

കുടുംബാംഗങ്ങൾ പറയുന്നതനുസരിച്ച്, രാത്രി ഒരു മണിയോടെ കുഞ്ഞിന് പാൽ നൽകി ഉറക്കാൻ കിടത്തിയിരുന്നു. ബുധനാഴ്ച രാവിലെ ആറുമണിയായിട്ടും കുഞ്ഞ് ഉണരാതിരുന്നതിനെ തുടർന്ന് സംശയം തോന്നിയ കുടുംബം ഉടൻ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കുഞ്ഞ് മരണപ്പെട്ടതായി സ്ഥിരീകരിച്ചു.

പ്രാഥമികമായി തൊണ്ടയിൽ മുലപ്പാൽ കുടുങ്ങിയതാകാമെന്ന സംശയമാണ് ഉയരുന്നത്. ആശുപത്രി അധികൃതരുടെ വിവരത്തെ തുടർന്ന് ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

What's Your Reaction?

like

dislike

love

funny

angry

sad

wow