വെളളൂടയിൽ പുലിയിറങ്ങി; പശുവിനെ കൊന്നു
മടിക്കൈ: വെള്ളൂടയിൽ പുളിയിറങ്ങി പശുവിനെ കൊന്നു. തിന്ന അവശിഷ്ടങ്ങൾ കുറ്റിക്കാട്ടിൽ കണ്ടെത്തി. നാല്പതോളം പശുക്കളുള്ള സുരേഷ് നമ്പ്യാരുടെ ഫാമിൽ നിന്നുമാണ് പുലി പശുവിനെ കൊന്ന് തിന്നത്. നിരന്തരം പുലി സാനിധ്യമുള്ള വെള്ളൂടയിൽ നിന്നും വർഷങ്ങൾക്ക് മുമ്പ് പുലിയെ കൂട് വെച്ച് വനം വകുപ്പ് പിടിച്ചിരുന്നു. ഏതാനും മാസം മുമ്പ് മടിക്കൈയുടെ വിവിധ ഭാഗങ്ങളിൽ പുലിയിറങ്ങിയതായി പരാതിയുണ്ടായിരുന്നു. നാട്ടുകാർ വനം വകുപ്പിനെ വിവരമറിയിച്ചിട്ടുണ്ട്.
What's Your Reaction?