കോട്ടയത്ത് ബസ് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. 47 പേർക്ക് പരിക്ക്.
കോട്ടയം: കോട്ടയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. കണ്ണൂർ ഇരിട്ടി സ്വദേശിനി സിന്ധ്യ (45) ആണ് മരിച്ചത്. 47 പേർക്ക് പരിക്കേറ്റു. കോട്ടയം കുറുവിലങ്ങാട് എം.സി. റോഡിൽ ചീങ്കല്ലയിൽ പള്ളിക്ക് എതിർവശത്താണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ 18 പേരുടെ നില ഗുരുതരമാണ്. ഇന്നു വെളുപ്പിന് രണ്ട് മണിയോടെ ആയിരുന്നു അപകടം. ഇരിട്ടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയി തിരികെ വരുന്നതിനിടെയായിരുന്നു അപകടം. ബസ് വളവ് തിരിയുന്നതിനിടെ റോഡിൽ മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവരെ മോനിപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസ് മറിഞ്ഞ ശബ്ദം കേട്ട നാട്ടുകാർ ആണ് ആദ്യം രക്ഷാപ്രവർത്തനത്തിന് എത്തിയത്. കുറവിലങ്ങാട് പൊലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.
What's Your Reaction?