കാസർകോട് ലോഡ്ജിൽ പാലക്കുന്ന് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി
ഉദുമ: പാലക്കുന്ന് സ്വദേശിയെ കാസർകോട്ടെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കുന്ന് കുറുവൻകുന്നിലെ കെ. ബായയുടെ മകൻ ബി.കെ. അബ്ദുൽഹമീദ് (63) ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ടാണ് കാസർകോട് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന് സമീപത്തെ എയർലൈൻസ് ലോഡ്ജിൽ അബ്ദുൽഹമീദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ വാതിൽ പൊളിച്ച് അകത്ത് പ്രവേശിക്കുകയായിരുന്നു. കട്ടിലിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്.
കാസർകോട് പോലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടത്തി അന്വേഷണമാരംഭിച്ചു.
What's Your Reaction?