കാരാക്കോട്പാലം; നിർമ്മാണം പുരോഗമിക്കുന്നു

Jan 5, 2026 - 16:32
 0
കാരാക്കോട്പാലം; നിർമ്മാണം പുരോഗമിക്കുന്നു

മടിക്കൈ: മടിക്കൈ പഞ്ചായത്തിനെയും, കോടോം ബേളൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കാരക്കോട് പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. ഈ പാലം യാഥാർത്ഥ്യമാകുന്നതോടെ കാഞ്ഞങ്ങാട്ടു നിന്നും മലയാളത്തേക്കുള്ള സമാന്തരപാത എന്ന സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നത്. അഞ്ചുകോടി രൂപ ചിലവിലാണ് കാരാക്കോടിനെയും, പനങ്ങാടിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ള പാലം നിർമ്മിക്കുന്നത്. 18 മീറ്ററിന്റെ മൂന്ന് സ്പാനുകളോടുകൂടിയ 54 മീറ്റർ നീളത്തിലാണ് പാലം നിർമ്മിക്കുന്നത്. പാലത്തിന്റെ ഇരു ഭാഗങ്ങളിലുമായി 200 മീറ്റർ അപ്പ്രോച്ച് റോഡ് കൂടി നിർമ്മിക്കുന്നുണ്ട്. പാലം തുറക്കുന്നതോടെ പേരിയ, ആനക്കുഴി, എണ്ണപ്പാറ, തായന്നൂർ വഴി എളുപ്പത്തിൽ മലയോ ത്തേയ്ക്ക് എത്തിപ്പെടാൻ കഴിയും. നാട്ടുകാരുടെയും, ജനപ്രതിനി ധികളുടെയും നീണ്ടകാലത്തെ ആവശ്യങ്ങളുടെ ഫലമായാണ് ഈ ചന്ദ്രശേഖരൻ എംഎൽഎ മുൻകൈയെടുത്ത് പാലം യാഥാർത്ഥ്യമാക്കിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow