നടൻ സലിംകുമാറിന് കണ്ണീരോടെ വിട നൽകി കേരളം

Jun 7, 2026 - 16:39
 0
നടൻ സലിംകുമാറിന് കണ്ണീരോടെ വിട നൽകി കേരളം

കൊച്ചി: നടൻ സലിംകുമാറിന് കണ്ണീരോടെ വിട നൽകി കേരളം. ഔദ്യോ​ഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കാരം പൂർത്തിയായി. മക്കളായ ചന്തുവും ആരോമലും ചിതയ്ക്ക് തീ കൊളുത്തി. പ്രിയതാരത്തിനെ അവസാനമായി കാണാനും അന്ത്യാജ്ഞലി അര്‍പ്പിക്കാനുമായി നിരവധി പേര്‍ വീട്ടിലെത്തിയിരുന്നു. മുഖ്യമന്ത്രി വി ഡി സതീശനും കെസി വേണുഗോപാലും സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. കൂടാതെ സിനിമ-രാഷ്ട്രീയ-സാസ്കാരിക മേഖലകളിലെ നിരവധി പേരാണ് സലിം കുമാറിന് അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്. 

പറവൂർ ടൗൺഹാളിലെ പൊതുദർശനത്തിൽ കലാ-സാംസ്കാരിക മേഖലയിലെ പ്രമുഖർ അടക്കം ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. സഹോദരന്‍റെ വേർപാടാണ് സലീം കുമാറിന്‍റെ മരണത്തിലൂടെ ഉണ്ടായതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ അനുസ്മരിച്ചു. സലിം കുമാറിന്‍റെ അന്ത്യാഭിലാഷ പ്രകാരം മത ചടങ്ങുകൾ ഒഴിവാക്കിയായിരുന്നു സംസ്കാരം. ടൗൺ ഹാളിലെ പൊതുദർശനത്തിനൊടുവിൽ കോൺഗ്രസ് പതാക പുതപ്പിച്ചാണ് സലിം കുമാറിന്‍റെ ഭൌതികശരീരം ആംബുലൻസിലേക്ക് കയറ്റിയത്. ഇന്നലെ രാത്രിയോടെയാണ് സലിംകുമാര്‍ അന്തരിച്ചത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow