ചരകൻ വൈദ്യർ നിര്യാതനായി

Jun 7, 2026 - 22:06
 0
ചരകൻ വൈദ്യർ നിര്യാതനായി

കാഞ്ഞങ്ങാട്: ആയുർവ്വേദ മേഖലയിൽ പ്രശസ്തനായ തളിപ്പറമ്പ് പുളിമ്പറമ്പിൽ സ്വദേശി മൈക്കീൽ രവീന്ദ്രൻ വൈദ്യർ എന്ന ചരകൻ വൈദ്യർ(71) നിര്യാതനായി. മൈക്കീൽ ചരകൻ ആയുർവ്വേദ വൈദ്യശാല കാഞ്ഞങ്ങാട്, തളിപ്പറമ്പ് എന്നിവിടങ്ങളിലെ പ്രധാന വൈദ്യനും, മൈക്കീൽ ശ്രീ കരിം കുട്ടി ശാസ്ത ക്ഷേത്രം മുഖ്യ കാർമ്മികനുമായിരുന്നു.

ഭാര്യ: പരേതയായ പുഷ്പലത. മക്കൾ: പ്രഭു മൈക്കീൽ(വി ആർ ഇവന്റ്സ്), ഡോ: അഗ്നിവേശ് മൈക്കീൽ. മരുമക്കൾ: ഡോ. അനുജ( കീഴറ), ഡോ. അനുഷ(പാണപ്പുഴ). സഹോദരങ്ങൾ: കൗസല്യ മാന്തംകുണ്ട്, ചന്ദ്രമതി പുളിമ്പറമ്പ്, നന്ദിനി കണ്ണാടിപ്പറമ്പ്, ചന്ദ്രൻ പുളിപ്പറമ്പ്, ശിവശങ്കരൻ വൈദ്യർ പയ്യന്നൂർ, ഇന്ദിര പ്ലാത്തോട്ടം മഞ്ജുഷ കൂവേരി, രാജേഷ് വൈദ്യർ പുളിപ്പറമ്പ്.

What's Your Reaction?

like

dislike

love

funny

angry

sad

wow