പുസ്തക ചർച്ച സംഘടിപ്പിച്ചു
മടിക്കൈ: മുണ്ടോട്ട് ദേശാഭിമാനി വായനശാല & ഗ്രന്ഥാലയം വായന വെളിച്ചം വായന കളരി ആറാമത് കൂടി ചേരലിൻ്റെ ഭാഗമായി പുസ്തക ചർച്ച സംഘടിപ്പിച്ചു. റഫീഖ് അഹമ്മദിൻ്റെ തോരാമഴ കവിത സംഗീത തമ്മണംകര പരിചയപ്പെടുത്തി സംസാരിച്ചു. ബാലവേദി പ്രസിഡൻ്റ് നിവേദ്യ കെ അദ്ധ്യക്ഷത വഹിച്ചു. അജിത കെ വി, കവിത കുമാരൻ, വായന വെളിച്ചം കൺവീനർ വിമല ടി, ലൈബ്രേറിയൻ സുശീല എ കെ എന്നിവർ സംസാരിച്ചു. ബാലവേദി സെക്രട്ടറി ശ്രിയ ശ്രീധർ സ്വാഗതം പറഞ്ഞു.
What's Your Reaction?