ബേള വില്ലേജ് ഓഫീസിൽ കവർച്ച; മൂന്ന് ലാപ്ടോപ്പുകൾ മോഷണം പോയി
ബദിയടുക്ക: നീർച്ചാലിൽ പ്രവർത്തിക്കുന്ന ബേള വില്ലേജ് ഓഫീസിൽ കള്ളൻ കയറി മൂന്ന് ലാപ്ടോപ്പുകൾ മോഷ്ടിച്ചു. ഓഫീസിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്.
ഇന്ന് രാവിലെ വില്ലേജ് ഓഫീസർ ശശി ഓഫീസിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടർന്ന് ബദിയടുക്ക പോലീസിൽ പരാതി നൽകുകയും ചെയ്തു.
സംഭവത്തിൽ കേസെടുത്ത ബദിയടുക്ക പോലീസ് അന്വേഷണം ആരംഭിച്ചു. സമീപകാലത്ത് സമാനരീതിയിൽ നടന്ന കവർച്ചാ സംഭവങ്ങളുമായി ബന്ധമുണ്ടോയെന്നതുൾപ്പെടെ പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
What's Your Reaction?