30 ഗ്രാം എംഡിഎംഎ യുമായി യുവാവ് പിടിയിൽ
ബദിയഡുക്ക: ബദിയഡുക്ക പൊലീസ് നടത്തിയ പരിശോധനയില്‍ 30 -ഗ്രാം എംഡിഎംഎ യുമായി യുവാവ് പിടിയിലായി. പുത്തിഗെ കട്ടത്തടുക്ക സ്വദേശി മുഹമ്മദ് ഹനീഫയെയാണ് ബദിയഡുക്ക എസ് ഐ രൂപേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഇന്‍സ്പെക്ടര്‍ അനൂപ് കൃഷ്ണനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി ബി വി വിജയഭാരത് റെഡ്ഡിയുടെ നിര്‍ദ്ദേശപ്രകാരം ഞായറാഴ്ച പുലര്‍ച്ചെ അഞ്ചര മണിയോടെ ബോള്‍ക്കട്ടയില്‍ വച്ചാണ് ഇയാളെ അറസ്റ്റു ചെയ്തത്.
മുഹമ്മദ് ഹനീഫ ഓടിച്ചിരുന്ന ബൈക്ക് തടഞ്ഞ് നിര്‍ത്തിപരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പൊലീസ് സംഘത്തില്‍ എഎസ്ഐ സജീവന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അനീഷ്, വിജില്‍, ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളായ നിജിന്‍ കുമാര്‍, രജീഷ്, അനീഷ്, ഭക്ത ഷെല്‍വന്‍ എന്നിവരും ഉണ്ടായിരുന്നു.
What's Your Reaction?