ഇടുക്കിയിലെ അടിമാലിയില്‍ മണ്ണിടിച്ചില്‍; ഒരു കുടുംബം മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നു.
ഇടുക്കി: ഇടുക്കിയിലെ അടിമാലിയില്‍ മണ്ണിടിച്ചില്‍. ഒരു കുടുംബം മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നു. കുടുംബം കുടുങ്ങിയിരിക്കുന്നത് വീടിന്റെ ഹാളില്‍ ആണ്. വീട്ടില്‍ രണ്ടു പേര് ഉണ്ട് എന്നാണ് സംശയം. ഫയർ ആൻഡ് റെസ്ക്യൂ അംഗങ്ങളും, പൊലീസും, നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. കുടുങ്ങിക്കിടക്കുന്നുവരുമായി ഫോണിൽ ബന്ധപ്പെടാൻ സാധിച്ചുവെന്ന് നാട്ടുകാർ പറഞ്ഞു. വീടിന് മുകളിലുള്ള മണ്ണ് നീക്കി ഇവരെ രക്ഷപ്പെടുത്താനാണ് ഊർജിത ശ്രമം നടക്കുന്നത്. കൂമ്പന്‍പാറയിലെ ദേശീയപാതയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഇന്നലെയും മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. വൈകിട്ട് ക്യാമ്പിൽ നിന്ന് വീട്ടിലെത്തിയവരാണ് കുടുങ്ങിക്കിടക്കുന്നത്. അശാസ്ത്രീയ ദേശീയപാതാ നിർമാണം കാരണമാണ് മണ്ണിടിച്ചിലെന്നാണ് നിഗമനം.
What's Your Reaction?