ചെറുവത്തൂരിൽ പേപ്പട്ടിയുടെ ആക്രമണം; മൂന്ന് പേർക്ക് കടിയേറ്റു
ചെറുവത്തൂർ: ചെറുവത്തൂരിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് കടിയേറ്റു. പ്രദേശത്ത് ഭീതി വിതച്ച പട്ടി വഴിയാത്രക്കാരെയും നാട്ടുകാരെയുമാണ് ആക്രമിച്ചത്.
പരിക്കേറ്റവരെ ഉടൻ തന്നെ ചെറുവത്തൂർ വി വി സ്മാരക കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. ഇവിടെ നിന്ന് പ്രതിരോധ കുത്തിവെപ്പും സ്വീകരിച്ചു.
തുടർന്ന്, കടിയേറ്റ മുറിവിന് ചുറ്റും നൽകേണ്ട ഇമ്മ്യൂണോഗ്ലോബുലിൻ കുത്തിവെപ്പ് എടുക്കുന്നതിനായി പരിക്കേറ്റവർ നീലേശ്വരം താലൂക്ക് ആശുപത്രിയിലേക്കും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കും പോയി.
സംഭവത്തെ തുടർന്ന് പ്രദേശവാസികൾക്കിടയിൽ ആശങ്ക ഉയർന്നിട്ടുണ്ട്. പ്രദേശത്ത് അലഞ്ഞുതിരിയുന്ന നായയെ കണ്ടെത്തി പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
What's Your Reaction?