ചെമ്മട്ടം വയൽ-കാലിച്ചാനടുക്കം റോഡിന്റെ അനാസ്ഥ; സി പി ഐ എം പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

Jun 16, 2026 - 23:02
 0
ചെമ്മട്ടം വയൽ-കാലിച്ചാനടുക്കം റോഡിന്റെ അനാസ്ഥ; സി പി ഐ എം പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: കാലിച്ചാനടുക്കം-ചെമ്മട്ടംവയൽ റോഡിലെ ബല്ലത്ത് കുറ്റിക്കാൽ ഭാഗത്ത് വയലിൽ നിന്ന് റോഡിലേക്ക് 200 മീറ്റർ ഭാഗം ഉയർത്തുന്ന പ്രവൃത്തി അനന്തമായി നീളുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ദുരിതയാത്രയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം ബല്ല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് എൻജിനീയറുടെ കാര്യാലയത്തിലേക്ക് മാർച്ച് നടത്തി.

സിപിഐഎം ഏരിയ സെക്രട്ടറി കെ. രാജ്മോഹൻ മാർച്ച് ഉദ്ഘാടനം ചെയ്തു. വിപിൻ ബല്ലത്ത് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ എ വി പ്രദീപ്‌ കുമാർ,  കെ.വി രതീഷ്, രാജൻ അത്തിക്കോത്ത്, സി പി ഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.വി രാഘവൻ, എം രാഘവൻ, മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് പി.വി ജ്യോതി എന്നിവർ സംസാരിച്ചു. എൻ ഗോപി സ്വാഗതം പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow