കാഞ്ഞങ്ങാട് പുഞ്ചാവി സ്വദേശി ട്രെയിൻ തട്ടി മരിച്ചു
കാഞ്ഞങ്ങാട്: റെയിൽപാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടിയാൾ മരിച്ചു. കാഞ്ഞങ്ങാട് സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം ഇന്ന് രാത്രി നടന്ന അപകടത്തിലാണ് പുഞ്ചാവി സ്വദേശി അഹമ്മദ് (58) മരണപ്പെട്ടത്.
പുഞ്ചാവി ജമാഅത്ത് പള്ളിക്ക് സമീപം താമസിക്കുന്ന അഹമ്മദ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മുൻപ് ആറങ്ങാടി കോട്ടക്കുന്ന് സ്വദേശിയായിരുന്ന അദ്ദേഹം ആറങ്ങാടിയിൽ വ്യാപാരം നടത്തിയിരുന്നു.
ഭാര്യ: മിസിരിയ. ഏക മകൾ: ഫാത്തിമ. മരുമകൻ: ഹംസാലി കൂളിയങ്കാൽ. സഹോദരങ്ങൾ: ഹാജറ, അബൂബക്കർ, സാറ, നഫീസ, പരേതനായ അബ്ദുൽ ഖാദർ.
What's Your Reaction?