മടിക്കൈയിൽ കൃഷി വകുപ്പിന്റെ ഓണ വിപണി ആരംഭിച്ചു
മടിക്കൈ: കൃഷി വകുപ്പിന്റെ ഓണ വിപണി മടിക്കൈ കൃഷിഭവനിൽ ആരംഭിച്ചു. കർഷകരുടെ സ്വന്തം കാർഷികോൽപ്പന്നങ്ങൾക്ക് 10 ശതമാനം വരെ അധിക വില നൽകിയും വിപണിയിൽ 30 ശതമാനം വരെ വിലക്കുറവിലും ഉൽപ്പന്നങ്ങൾ ലഭ്യമാക്കിയാണ് ഓണ വിപണി പ്രവർത്തിക്കുന്നത്.
ഇത്തവണ ഓണ വിപണിയിലെ ഉൽപ്പന്നങ്ങളുടെ വാങ്ങലും വിൽപ്പനയും കൃഷി വകുപ്പ് ആരംഭിച്ച കതിർ ആപ്പ് വഴിയാണ് നടത്തുന്നത്.
മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പ്രകാശൻ ഓണ വിപണിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.വി. ജ്യോതി അധ്യക്ഷയായി. കൃഷി ഓഫീസർ സി. പ്രമോദ് കുമാർ സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ സി.വി. പ്രിയ നന്ദിയും പറഞ്ഞു.
What's Your Reaction?