വീട്ടിൽ വാറ്റ് കേന്ദ്രം; വീട്ടുടമസ്ഥൻ അറസ്റ്റിൽ

Aug 22, 2026 - 11:19
 0
വീട്ടിൽ വാറ്റ് കേന്ദ്രം; വീട്ടുടമസ്ഥൻ അറസ്റ്റിൽ

നീലേശ്വരം: സ്വന്തം വീട് വാറ്റ് കേന്ദ്രമാക്കിയ കേസിൽ വീട്ടുടമസ്ഥൻ അറസ്റ്റിൽ. വെള്ളരിക്കുണ്ട് കനകപ്പള്ളി തട്ട് സ്വദേശി കെ. കുഞ്ഞികൃഷ്ണൻ (54) ആണ് കാസർകോട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായത്. വീട്ടിൽ നടത്തിയ പരിശോധനയിൽ വാറ്റ് ചാരായവും ചാരായം വാറ്റാൻ പാകപ്പെടുത്തിയ വാഷും പിടികൂടി.

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി.കെ.വി. സുരേഷിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് 100 ലിറ്റർ വാഷും രണ്ട് ലിറ്റർ വാറ്റ് ചാരായവും കണ്ടെത്തിയത്.

തൊണ്ടി സാധനങ്ങളും പ്രതിയെയും തുടർനടപടികൾക്കായി നീലേശ്വരം എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി.

എക്സൈസ് ഉദ്യോഗസ്ഥരായ വി. റീന, പ്രശാന്ത് കുമാർ, അനീഷ് കുമാർ, വിപിൻകുമാർ, ഡ്രൈവർ ശ്രീജേഷ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow