അധ്യാപക ദിനത്തിൽ ഡോ. അംബികാസുതൻ മാങ്ങാടിന് സ്നേഹോപഹാരവുമായി സ്നേഹവീട്ടിലെ കുട്ടികൾ

Sep 5, 2026 - 16:23
 0
അധ്യാപക ദിനത്തിൽ ഡോ. അംബികാസുതൻ മാങ്ങാടിന് സ്നേഹോപഹാരവുമായി സ്നേഹവീട്ടിലെ കുട്ടികൾ

അമ്പലത്തറ: അധ്യാപക ദിനത്തിൽ എഴുത്തുകാരനും അധ്യാപകനുമായ ഡോ. അംബികാസുതൻ മാങ്ങാടിന്റെ വീട്ടിലെത്തി സ്നേഹവീട്ടിലെ കുട്ടികൾ സ്നേഹോപഹാരങ്ങൾ നൽകി. അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾ അദ്ദേഹവുമായി സംവദിക്കുകയും ആശംസകൾ നേരുകയും ചെയ്തു.

“ഈ അധ്യാപക ദിനം എനിക്ക് ലഭിച്ചിരിക്കുന്നത് ഏറെ വ്യത്യസ്തമായ ഒരു അനുഭവമാണ്,” ഡോ. അംബികാസുതൻ മാങ്ങാട് പറഞ്ഞു. സ്നേഹവീട്ടിലെ കുട്ടികളോടൊപ്പം നിൽക്കുക എന്നത് തന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഴുത്തുകാരനും എൻഡോസൾഫാൻ വിരുദ്ധസമര നേതാവുമായ അംബികാസുതൻ മാങ്ങാടുമായുള്ള കുട്ടികളുടെ കൂടിക്കാഴ്ച അധ്യാപക ദിനത്തിന് വേറിട്ട അനുഭവമായി. സ്നേഹവും കരുതലും പങ്കുവെച്ച സന്ദർശനം കുട്ടികൾക്കും അധ്യാപകനും ഒരുപോലെ ഹൃദയസ്പർശിയായ നിമിഷമായി.

അഡ്വ. കെ. പീതാംബരൻ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, കെ. നിമിത, ദിനില ബ്ലാത്തൂർ, എം. മനീഷ, എം. ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow