ബൈക്കപകടം; യുവാവ് മരിച്ചു
പിലാത്തറ: പിലാത്തറയിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മണിയറ സ്വദേശി കെ പി അജ്നാസ്(19) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ഏഴുമണിയോടെ പിലാത്തറ സ്റ്റീൽ ലൈനിന് സമീപമായിരുന്നു അപകടം നടന്നത്. പിലാത്തറ ഭാഗത്ത് നിന്ന് മാതമംഗലത്തേക്ക് പോകുകയായിരുന്ന അജ്നാസ് ഓടിച്ച സ്കൂട്ടി മാതമംഗലം ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ കണ്ണൂർ ഗവ: മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അപകടത്തിൽ പരിക്കു പറ്റിയ ബൈക്ക് യാത്രികനായ കണ്ടോന്താർ സ്വദേശി മോഹനൻ(54) കണ്ണൂർ ഗവ മെഡിക്കൽ കോളേജുശുപത്രിയിൽ ചികിൽസയിലാണ്. മരിച്ച അജ്നാസിന്റെ പിതാവ്: എം കെ ഗഫൂർ(മർവ്വ ട്രാവൽസ് പിലാത്തറ), മാതാവ്: കെ പി റുബൈല. സഹോദരങ്ങൾ: റബിയ, അഫ്നാൻ.
What's Your Reaction?