പേവിഷബാധ ബോധവല്‍ക്കരണ ക്യാമ്പയിന് തുടക്കമായി
ചീമേനി: ചീമേനി വിഷ്ണു മൂര്‍ത്തി ക്ഷേത്ര കളിയാട്ടത്തോടനുബന്ധിച്ച് മൃഗസംരക്ഷണ വകുപ്പും മിഷന്‍ റബീസും സംയുക്തമായി സംഘടിപ്പിക്കുന്ന പേവിഷബാധ ബോധവല്‍ക്കരണ മിനി ക്യാമ്പയിന് തുടക്കമായി. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ബിന്ദു ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.
ബോധവല്‍ക്കരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ ലഘുലേഖകള്‍ മിഷന്‍ റബീസ് എജുക്കേഷന്‍ മാനേജര്‍ ജോസിന്‍, ക്ഷേത്ര കമ്മിറ്റി കണ്‍വീനര്‍ ഗണേശന് നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു.
മിഷന്‍ റബീസ് കാസര്‍ഗോഡ് എജുക്കേഷന്‍ ഓഫീസര്‍ ജിഷ്ണു കൃഷ്ണന്‍ കെ സ്വാഗതം പറഞ്ഞു. ചീമേനി മൃഗാശുപത്രിയിലെ ഡോ. ധനുശ്രീ, ചെറുവത്തൂര്‍ പി എച്ച് സി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മധു പി കെ, എല്‍ എച്ച് ഐ ബീന, മൃഗസംരക്ഷണ വകുപ്പിലെ സി ആര്‍ പി മാര്‍, വിവിധ ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു. മിഷന്‍ റബീസ് കണ്ണൂര്‍ എജുക്കേഷന്‍ ഓഫീസര്‍ ബിജു ആന്റണി നന്ദി രേഖപ്പെടുത്തി.
ഉത്സവത്തിനെത്തുന്ന ഭക്തജനങ്ങളിലേക്ക് പേവിഷബാധയെക്കുറിച്ചും അതിനെതിരെയുള്ള മുന്‍കരുതലുകളെക്കുറിച്ചും കൃത്യമായ അറിവ് എത്തിക്കുക എന്നതാണ് ഈ ക്യാമ്പയിന്റെ ലക്ഷ്യം.
What's Your Reaction?