മുഖ്യമന്ത്രിയെ കൊലപ്പെടുത്താൻ ആഹ്വാനം; കന്യാസ്ത്രീ ടീന ജോസിനെതിരെ ഡിജിപിക്ക് പരാതി.

Nov 19, 2025 - 09:48
 0
മുഖ്യമന്ത്രിയെ കൊലപ്പെടുത്താൻ ആഹ്വാനം; കന്യാസ്ത്രീ ടീന ജോസിനെതിരെ ഡിജിപിക്ക് പരാതി.

കൊച്ചി: സാമൂഹ്യ മാധ്യമം വഴി മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്തതിന് എതിരെ ഡിജിപിക്ക് പരാതി. അഭിഭാഷകയും, കന്യാസ്ത്രീയുമായ ടീന ജോസിനെതിരെയാണ് പരാതി. സുപ്രീംകോടതി അഭിഭാഷകനായ സുഭാഷ് തീക്കാടനാണ് പരാതി നൽകിയത്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് വധശ്രമത്തിന് ആഹ്വാനം നൽകിയിട്ടുള്ള ടീനയുടെ കമന്റ്. സെൽറ്റൻ എന്ന വ്യക്തി പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സിസ്റ്റർ ടീന ജോസ് മുഖ്യമന്ത്രിക്കെതിരെ കൊലവിളി കമന്റ് പോസ്റ്റ് ചെയ്തത്. "അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞു തീർത്തു കളയണം അവനെ. നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീർത്ത ഈ ലോകത്തിന് അതൊക്കെ പറ്റും" എന്നായിരുന്നു കമന്റ്. അതേസമയം ടീന ജോസിനെ തള്ളി സിഎംസി സന്യാസിനി സമൂഹം രംഗത്ത് എത്തി. ടീന ജോസിന്റെ അംഗത്വം 2009-ൽ കാനോനിക നിയമങ്ങൾക്ക് അനുസൃതമായ റദ്ദാക്കിയതാണ്. സന്യാസ വസ്ത്രം ധരിക്കാൻ അനുവാദമില്ലാത്തവളാണ് ടീന ജോസ്.ടീന ചെയ്യുന്ന കാര്യങ്ങൾ പൂർണമായും അവരുടെ ഉത്തരവാദിത്വത്തിലാണെന്നും, സിഎംസി സമൂഹത്തിന് പങ്കില്ലെന്നും പത്രക്കുറിപ്പിൽ പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow