സ്വകാര്യ ബസ് ഉടമയുടെ മർദ്ദനത്തിൽ കെ എസ് ആർ ടി സി ഡ്രൈവർക്ക് പരിക്കേറ്റു

Mar 8, 2026 - 13:41
 0
സ്വകാര്യ ബസ് ഉടമയുടെ മർദ്ദനത്തിൽ കെ എസ് ആർ ടി സി ഡ്രൈവർക്ക് പരിക്കേറ്റു

കാഞ്ഞങ്ങാട്: ബസ് സ്റ്റാന്റിൽ ബസ് നിർത്തിയിടുന്ന സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ സ്വകാര്യ ബസ് ഉടമയുടെ മർദ്ദനത്തിൽ കെ എസ് ആര്‍ ടി സി ബസ് ഡ്രൈവർക്ക് പരിക്കു പറ്റി. ഇന്നലെ രാത്രി കാഞ്ഞങ്ങാട് ബസ്റ്റാന്റിലാണ് സംഭവം. കാഞ്ഞങ്ങാട്-പരപ്പ റൂട്ടില്‍ അവസാന ട്രിപ്പ് നടത്തുന്ന കെ എസ് ആര്‍ ടി സി ഡ്രൈവര്‍ എണ്ണപ്പാറ മുക്കുഴി സ്വദേശി പീറ്ററി(55)നാണ് സ്വകാര്യ ബസ് ഉടമയുടെ ആക്രമണത്തില്‍ തലക്ക് ഗുരുതരമായി പരിക്ക് പറ്റിയത്. ഇയാളെ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഡ്രൈവറെ ആദ്യം ജില്ലാ ആശുപത്രിയില്‍ ചികിത്സതേടിയെത്തിയപ്പോള്‍ പ്രതി അവിടെയെത്തി ഒ പി യില്‍ ഉണ്ടായിരുന്ന ഡ്യൂട്ടി ഡോക്ടറെയും ജീവനക്കാരെയും ഭീക്ഷണി പെടുത്തുകയും അസഭ്യം പറയുകയും ബസ് ജീവനക്കാര്‍ക്കെതിരെ വധഭീഷണി മുഴക്കുകയും ആശുപത്രിയില്‍ ഭീകരാന്തരീഷം സ്രിഷ്ടിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow