ഓപ്പറേഷൻ തൂഫാൻ; ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു
പടന്നക്കാട്: സേവനത്തിലൂടെ സമൂഹ മാറ്റത്തിലേക്ക് എന്ന ആശയം ഉയർത്തി കൊണ്ട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ എസ് എസ് യൂണിറ്റ് 4, 5, 96 ന്റെ ആഭിമുഖ്യത്തിൽ ജാലകം 2026 ദ്വിദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ ലഹരിക്കെതിരെയുള്ള തൂഫാൻ ദി നാർക്കോ ഹണ്ടിന്റെ ഭാഗമായി കാഞ്ഞങ്ങാട് നെഹ്‌റു കോളേജിൽ ലഹരിക്കെതിരെ കൂട്ടയോട്ടം നടത്തി.
ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പ്രദീപൻ കെ വി കൂട്ടയോട്ടത്തിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. ലഹരി ഉപയോഗത്തിനും വിപണത്തിനുമെതിരെ വിദ്യാർഥികളിലേക്ക് ബോധവൽകരണം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂട്ടയോട്ടം നടത്തിയത്. ലഹരി ഉപയോഗമോ വിപണനയോ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കാനുള്ള ഹെൽപ്‌ലൈൻ നമ്പറും പങ്കുവെച്ചു. പ്രോഗ്രാം ഓഫിസർമാരായ സുമലത കെ, ഡോ: ജ്ഞാനേശ്വരി സി, സനോജ് കെ എന്നിവർ സംസാരിച്ചു. പരിപാടിയിൽ നൂറോളം എൻഎസ്എസ് വളണ്ടിയർമാർ പങ്കെടുത്തു.
What's Your Reaction?