കാലവർഷക്കെടുതി: നീലേശ്വരം നഗരസഭയിൽ 24 മണിക്കൂർ കൺട്രോൾ റൂം

Aug 3, 2026 - 07:03
 0
കാലവർഷക്കെടുതി: നീലേശ്വരം നഗരസഭയിൽ 24 മണിക്കൂർ കൺട്രോൾ റൂം

നീലേശ്വരം: കാലവർഷക്കെടുതികൾ നേരിടുന്നതിനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി നീലേശ്വരം നഗരസഭയുടെ നേതൃത്വത്തിൽ പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തി. അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾ നഗരസഭയുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സേവനം പ്രയോജനപ്പെടുത്തണമെന്ന് നഗരസഭാ ചെയർമാൻ പി.പി. മുഹമ്മദ് റാഫി അറിയിച്ചു.

കാലവർഷവുമായി ബന്ധപ്പെട്ട അടിയന്തര സഹായങ്ങളും വിവരങ്ങളും പൊതുജനങ്ങൾക്ക് കൈമാറുന്നതിനായി നഗരസഭയിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. നഗരസഭാ പരിധിയിലെ പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട സഹായങ്ങൾക്കും വിവരങ്ങൾക്കും പൊതുജനങ്ങൾക്ക് ഫോൺ മുഖേന ബന്ധപ്പെടാം.

വൈസ് ചെയർപേഴ്സൺ പി.എം. സന്ധ്യ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഇ.കെ. ചന്ദ്രൻ, ഇ. ചന്ദ്രമതി, കെ. സതീശൻ, കൗൺസിലർമാരായ പി.വി. സതീശൻ, പി.യു. രാമകൃഷ്ണൻ, നഗരസഭാ സെക്രട്ടറി അനുപമ സദാനന്ദൻ, പോലീസ് സബ് ഇൻസ്പെക്ടർ കെ.വി. രതീശൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ. ഗണേശൻ, കെ.വി. ശ്രീദേവ്, വില്ലേജ് ഓഫീസർമാരായ അജിത്ത് കുമാർ, രമേശൻ എം., നഗരസഭാ എൻജിനീയർ പി.വി. വിനോദ്, സൂപ്രണ്ട് സുധീർ തെക്കടവൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

അടിയന്തര ബന്ധപ്പെടേണ്ട നമ്പറുകൾ:

നഗരസഭ കൺട്രോൾ റൂം: 9188955310, 9188955309

നീലേശ്വരം വില്ലേജ് ഓഫീസ്: 0467 2284531, 9446673639

പേരോൽ വില്ലേജ് ഓഫീസ്: 0467 2284499, 8086211754

പോലീസ് സ്റ്റേഷൻ: 9497980929

ഫയർ ആൻഡ് റെസ്ക്യൂ: 9497920260

What's Your Reaction?

like

dislike

love

funny

angry

sad

wow