കാഞ്ഞങ്ങാട് നിത്യാനന്ദാശ്രമത്തിൽ ഔഷധക്കഞ്ഞി വിതരണം നടത്തി

Aug 3, 2026 - 08:58
 0
കാഞ്ഞങ്ങാട് നിത്യാനന്ദാശ്രമത്തിൽ ഔഷധക്കഞ്ഞി വിതരണം നടത്തി

കാഞ്ഞങ്ങാട്: കർക്കിടക മാസത്തിൽ പകർച്ചവ്യാധികളെയും സാംക്രമിക രോഗങ്ങളെയും പ്രതിരോധിക്കുന്നതിനും പ്രകൃതിദത്ത ഔഷധങ്ങളുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിനുമായി കാഞ്ഞങ്ങാട് നിത്യാനന്ദാശ്രമം യുവ ബ്രിഗേഡിന്റെ നേതൃത്വത്തിൽ ഔഷധക്കഞ്ഞി വിതരണം നടത്തി. നിത്യാനന്ദ ആയുർവേദ സംരക്ഷണസമിതിയുടെയും നാട്ടുവൈദ്യൻമാരുടെയും സഹകരണത്തോടെ തുടർച്ചയായ അഞ്ചാം വർഷമാണ് കർക്കിടക മാസത്തിൽ ഈ പരിപാടി സംഘടിപ്പിക്കുന്നത്.

പതിനെട്ടോളം പാരമ്പര്യ ഔഷധസസ്യങ്ങൾ ഉപയോഗിച്ചാണ് ഔഷധക്കഞ്ഞി തയ്യാറാക്കിയത്. കാനായി നാരായണൻ വൈദ്യരുടെയും ചന്ദ്രമതി വൈദ്യരുടെയും നേതൃത്വത്തിലായിരുന്നു ഔഷധക്കഞ്ഞി ഒരുക്കിയത്. പരിപാടിയിൽ ആശ്രമ ഭാരവാഹികളും യുവ ബ്രിഗേഡ് പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow