മടിക്കൈയിൽ സ: ഇ. വി. കുഞ്ഞിരാമന്റെ 13-ാം അനുസ്മരണ ദിനം ആചരിച്ചു
മടിക്കൈ: മടിക്കൈയിൽ കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് നേതൃത്വം നൽകിയ പ്രദേശിക നേതാവായിരുന്ന സ: ഇ. വി. കുഞ്ഞിരാമന്റെ 13-ാം അനുസ്മരണ ദിനം മോരാംഗലത്ത് സമുചിതമായി ആചരിച്ചു.
സി.പി.ഐ.(എം) അമ്പലത്തുകര ലോക്കൽ സെക്രട്ടറി ഒ. കുഞ്ഞികൃഷ്ണൻ പതാക ഉയർത്തി. തുടർന്ന് നടന്ന അനുസ്മരണ യോഗത്തിൽ എം. കുഞ്ഞമ്പു, കെ. വി. ബാലൻ, ഇ. വി. കുഞ്ഞിരാമൻ, വി. വി. രവി എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി രാമചന്ദ്രൻ കാരളി സ്വാഗതം പറഞ്ഞു.
What's Your Reaction?