കൊവ്വൽ പള്ളിയിൽ നിന്ന് കാണാതായ വീട്ടമ്മയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി

Aug 21, 2026 - 14:52
Aug 21, 2026 - 14:59
 0
കൊവ്വൽ പള്ളിയിൽ നിന്ന് കാണാതായ വീട്ടമ്മയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി

കാഞ്ഞങ്ങാട്: കൊവ്വൽ പള്ളിയിൽ നിന്ന് കാണാതായ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മന്യോട്ട് അമ്പലത്തിന് സമീപം വടാൻവളപ്പിൽ സിരായുധൻ്റെ ഭാര്യ കെ. രമ (62) ആണ് മരിച്ചത്.

ഇന്നലെ രാവിലെ ഒമ്പത് മണിക്ക് വീട്ടിൽ നിന്ന് പോയ ശേഷമാണ് രമയെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇന്ന് വൈകിട്ട് മൂന്നരയോടെ കൊവ്വൽ പള്ളിയിലെ സ്വകാര്യ വ്യക്തിയുടെ ഒഴിഞ്ഞ പറമ്പിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.

ഏകദേശം 15 അടി ആഴമുള്ളതും ആൾമറയുള്ളതുമായ കിണറിലാണ് മൃതദേഹം കണ്ടെത്തിയത്. കിണറ്റിൽ വെള്ളമുണ്ടായിരുന്നു. ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഹൊസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow